പക്ഷെ ...
സജീവ്കുമാർ ശശിധരൻ
നങ്ങേലി നടന്നു വരുന്നു . അവൾക്ക് മേൽമുണ്ടില്ല , അവൾക്ക് മേൽവസ്ത്രവുമില്ല . ആൾക്കാരുടെ നോട്ടം അവളുടെ പ്രസന്നമുഖത്തായിരുന്നില്ല . അവളുടെ മുഖത്ത് നാണം , അപമാനം , ദേഷ്യം തുടങ്ങി പല പല ഭാവങ്ങൾ വന്നുപോയ് ക്കൊണ്ടിരുന്നു . ആരുമത് നോക്കിയതേ ഇല്ല . വർഷങ്ങൾ കൊഴിഞ്ഞു . അവൾക്കും മകളുണ്ടായി അവൾ സുന്ദിയായിരുന്നു . അവളുടെ മുഖം ആൾക്കാർക്ക് ഒരുപാട് ഇഷ്ടമായിരുന്നു . ഇപ്പൊ നങ്ങേലിക്കും മകൾക്കും അവരുടെ മാനം മറയ്ക്കാൻ അവകാശമുണ്ട് . ഇഷ്ടമുള്ള വസ്ത്രം ധരിക്കാൻ അവകാശമുണ്ട് . വർഷങ്ങൾ പിന്നെയും കൊഴിഞ്ഞു . നങ്ങേലി മരിച്ചു , മകൾ മരിച്ചു , മകളുടെ കൊച്ചുമക്കളും മരിച്ചു . വീണ്ടും നങ്ങേലി ജനിച്ചു . ഇപ്പോൾ മാനം മറയ്ക്കാൻ അവകാശമുണ്ട് , ഇഷ്ടമുള്ള വസ്ത്രം ധരിക്കാൻ അവകാശമുണ്ട് . ഇഷ്ടമുള്ളപോലെ ജീവിക്കാൻ അവകാശമുണ്ട് . പക്ഷെ ...
No comments:
Post a Comment