Showing posts with label ഒരു ചെറു പ്രണയം. Show all posts
Showing posts with label ഒരു ചെറു പ്രണയം. Show all posts

Sunday, September 20, 2015

ഒരു ചെറു പ്രണയം by സജീവ്കുമാർ

 ഒരു ചെറു പ്രണയം
 
 
 പവിഴ അധരം
മൊഴിയുന്നു തേൻകുടം
നിറയെ നിറയെ
കുതിർന്നതെൻ
നെഞ്ചകം
 
അറിയുകില്ല
ഞാൻ എന്നെമറന്നങ്ങ്
ചിറകുമില്ലാ വാനിൽ
ഉയർന്നു പോയ്‌
 
എവിടെ എന്നുടെ
മുള്ളുള്ള ഇടവഴി
ഇനിയതില്ലതിൽ
മുള്ളുനിറഞ്ഞപോൽ
 

ഇടയിലിടറുന്ന
എന്‍റെയീ നെഞ്ചകം
തറയിലിടുകാതെ
കാക്കുകിൽ സുന്ദരം
 
 
സജീവ്കുമാർ