പടനായകനും രാജാവും
കവിത by സജീവ്കുമാർ ശശിധരൻ
നേരുചൊന്നാൽ എനിക്കുണ്ട് ചൊല്ലുവാൻ
വേദനയല്ലാതൊന്നില്ല മാ മന്നനേ
കാർന്നു തിന്നുന്നു കാലിൻ്റെ വേദന
ഏന്തിയെത്തി ഇന്നെൻ്റെ നെഞ്ചിലും .
കാതമില്ല കിതയ്ക്കുന്നു ഞാനിപ്പോൾ .
ഏറെ നാളായ് ക്ഷയിക്കുന്നു ദേഹവും .
പോകണം , ഇനിയുള്ള നാളുകൾ
കാക്കണമെൻ്റെ ബന്ധുത്തമാധുര്യം
വാങ്ങണം അധികാര ഖഡ്ഗത്തെ
ഏകണം അനുവാദമെൻ പ്രഭൂ .
കൂടണം കുടുംബത്തിനൊപ്പമെൻ
നാളുകൾ നിറമുള്ളതാക്കണം .
ശിഷ്ട കാലമില്ലെങ്കിൽ എന്തിന്
ഇഷ്ട ജനത്തോട് പട്ടിപോൽ പാർപ്പത് .
വീമ്പു ചൊല്ലുന്ന വമ്പനെ വെട്ടുവാൻ
പോരുചെയ്യു നീ , ഞാൻ വിജയിക്കട്ടെ .
കേട്ടുഞെട്ടി ക്രോധം ചുവപ്പിച്ചു .
മന്നനോടവൻ ഇവ്വിധം ചൊല്ലിനാൾ .
തുള്ളിരകതം ഊറികുടിക്കുന്ന
കണ്ണട്ടയേക്കാൾ ഭീകരനാണ് നീ
എൻ്റെയുള്ളിൽ ഇനിയുള്ള നാൾക്കളും
നിൻ്റെ ഗർവ്വിന് ഞാൻ നിനക്കേകണോ ?
കേട്ടുവിറകൊണ്ട് കണ്ണും ചുവന്നിട്ട്
വാളുവീശി കലിപൂണ്ട മാ മന്നൻ .
കോപമേറി തലവനാ വാൾ വെട്ട്
ചാടിമാറിത്തടഞ്ഞുതൻ പടവാളാൽ .
വാഴവെട്ടുന്ന ലാഘവം പോലയാൾ
ആഞ്ഞുവെട്ടി ഗളമറ്റുപോയടോ
നീളെ വീണ രജവീരതുള്ളിയിൽ
കാൽകൾ വെച്ചവൻ നാളയുടെ രാജാവ് .
No comments:
Post a Comment