Sunday, April 8, 2018

തിരിനാളം : മലയാളം കവിത

തിരിനാളം 


ആര് ചൊല്ലി 
നീ എന്നെ ഭരിക്കുവാൻ 
നേരുചൊല്ലുമോ 
പായും ദിനങ്ങളെ  

കാറ്റിലാടും
മരങ്ങൾക്കുമൊപ്പമായി 
കൂടെയടുന്ന നിഴലുകൾ 
പോലെ നാം 

കാറ്റുവന്ന് 
വിതച്ചത് കൊയ്യുമ്പോൾ .
കൂടെയുള്ളവർ
റാനെന്ന്  മൂളുന്നു  

നേരുചൊന്നാൽ 
തിളക്കുന്നു ചോരയെൻ 
നാഡിനരമ്പും  ത്രസിച്ചു 
വിറയ്ക്കുന്നു .

എൻ്റെ കുഞ്ഞിൻ്റെ 
പെണ്ണിൻ്റെ   ബന്ധനം 
കൊണ്ടു ശിരസ്സേ 
കുനിച്ചു നടക്കുന്നു .

ചൊല്ലുകിൽ  ഏവരും 
ഇവ്വിധം ബന്ധനം 
കൊണ്ടു നടപ്പത്തിൽ 
ആശ്വസിപ്പൂ നിങ്ങൾ ...

ഇല്ലങ്കിലെന്നേ 
പിഴിതെറിഞ്ഞേനെ 
നിന്നെയും നിൻ്റെ
വിതകളേയും .

ഓർക്കുക ഞങ്ങളിൽ 
തീയുണ്ട് തിരിയുണ്ട് 
തിരകളെ താങ്ങുവാൻ 
കെല്പ്പുമുണ്ട് .

ഒന്നുതൊടുക്കുകിൽ 
കോടാനുകോടികൾ 
നിന്ന് തുടുക്കും 
ഓർത്തുകൊൾക 



സജീവ് കുമാർ 

Wednesday, February 7, 2018

ചെറുമണി : കവിത


 ചെറുമണി 


സജീവ്‌കുമാർ 


മറവിയിൽ  ചെറു ചെറു 
സുഖമുള്ള  നോവുകൾ 
പലകുറി അമർന്നിടുമ്പോൾ 

അതിൽ ഒരു ചെറു 
മണിയാൽ , എന്നും നീ ? 

അതെനിക്ക് എന്നും വേണ്ട ..

ആ ഒരു മറവി  
അത് സുഖമാവില്ല 
എന്നിൽ അമർന്നിടില്ല .

ചെറു ചെറു നോവകൾ
ഇളക്കി എടുത്താ  
ചെറുമണി എന്നിൽ പടരും .





Monday, January 8, 2018

കുഞ്ഞു കഥകൾ 05 - കിളിയുടെ പാട്ട്




കുഞ്ഞു കഥകൾ 05  - കിളിയുടെ പാട്ട്



കിളിയുടെ പാട്ട്


സജീവ്കുമാർ


കിളിയുടെ പാട്ട് , അന്ന് ആദ്യമായി അയാൾക്ക്‌ മധുരമുള്ള തായി തോന്നി , ഏത്  രാഗത്തിൽ അതുപാടിയിരുന്നു ,അറിയില്ല ,പക്ഷെ വളരെ മനോഹരം ,പകൽ മുഴുവനും അല്ല കഴിഞ്ഞ രണ്ടുമൂന്നു പകൽ രാത്രികൾ മുഴുവനും അലച്ചിലായിരുന്നു , ഒരു ജോലി ....ഇല്ല  വികസനം മൂക്കുമുട്ടുന്നു . വയറിനോട് ഇനിയും വികസനമെന്നു പറഞ്ഞാൽ കേൾക്കില്ലല്ലോ ? കുടിൽ വ്യവസായമായി  കൊട്ടേഷനെടുക്കാം കപട രാഷ്ട്രീയവും കാക്കിയും പിന്നെ മുഖം മാത്രം ചിരിക്കുന്ന കൂട്ടരും ഒറ്റ കെട്ടായ നാട്ടിൽ എറ്റം  സാധരണരക്കാരന്  ഉപകാരപ്പെടുന്ന പണി .സാധരണക്കാരനും ജീവിക്കാൻ  മാനവും  ജീവനും സ്വത്തും കാക്കാൻ ... പുതിയ ജീവിത മാർഗ്ഗമോർത്ത്  സന്തോഷവാനായി  അന്നയാളുറങ്ങി .എന്നും പാടിയുറക്കുന്ന  പക്ഷിയുടെ  കൂട്  അന്ന് തുറന്ന്  കിടന്നു . അടുക്കളയിൽ  അങ്ങിങ്ങായി ചെറുതൂവലുകൾ പറന്നുനടക്കുന്നുണ്ടായിരുന്നു .അന്നത്തെ  അത്താഴം .

Wednesday, January 3, 2018

കുഞ്ഞു കഥകൾ 04 - വാക്ക്


04

വാക്ക്  


സജീവ്കുമാർ 


അവളുടെ വിറയാർന്ന കരങ്ങൾ  അയാളുടെ കരങ്ങളിൽ  വിങ്ങി . വാക്ക് .... അതെ വാക്ക്  , അവളുടെ ഉള്ളിലേക്ക് വലിഞ്ഞ കണ്ണുകളെ നോക്കി അയാൾ പറഞ്ഞു . ദിന രാത്രികളുടെ യാത്രയിൽ ആറടിയിൽ അകപ്പെട്ടുപോയ അവൾ കാത്തിരുന്നു .  പുനർജനിയുടെ ഭാവം പുൽകി  അയാളെ പുൽകാൻ അവൾക്ക്  വെമ്പലായിരുന്നു . പക്ഷെ 
ജനന നിരക്ക് കുറഞ്ഞതിനാൽ  മത്സരമായിരുന്നു . എന്നിട്ടോ എതെങ്കിലും  ഒരു ഗർഭപാത്രത്തിൽ ഒന്നെത്തിപ്പെടാൻ 
അതിലും വലിയ മത്സരം .വിഷമതയോടെ ഇരുന്ന  അവളുടെ മുന്നിൽ ആരോ ഒരു വിളക്ക്  തെളിച്ചു , ഏതോ ഒരു പെണ്ണ് , പുറകിൽ  അയാൾ   ഒരു മണവാളനേപ്പോലെ ;