ഒരു പ്രണയകഥ
(ചെറുകഥ
: by
സജീവ്കുമാർ ശശിധരൻ )
അപ്പോഴും അവന്‍റെ ജനൽ വാതിൽ
തുറന്നുകിടന്നു . നിലാവും വെയിലും അവന്‍റെ കാലുകളെ പുണർന്നിരുന്നു . പാലപ്പൂമണം വീശിയിരുന്ന
കാറ്റിൽ അവന്‍റെ മാംസത്തിന്‍റെ ചീഞ്ഞമണം ഇല്ലാതെയായി . അത് പുറംലോകർ കണ്ടില്ല . അറിഞ്ഞില്ല
. അവൻ തനിച്ചായിരുന്നു എന്നും .
ദിവസങ്ങളും മാസങ്ങളും വർഷങ്ങളും
കഴിഞ്ഞു . ആ അസ്ഥികൂടം അവിടെ തൂങ്ങിയാടി .
"കർമ്മം
ചെയ്യണ്ടേ ? "അവൾ അവനോട്
ചോദിച്ചു .
അവൻ ചിരിച്ചു .
"വീടിന് ഐശ്വര്യകേടാ "
അവൾ ഓർമ്മിപ്പിച്ചു .
അവൻ ചിരിച്ചു .
അന്ന് രാത്രി അവർ ആ വീടിന്‍റെ
തെക്കേമൂലയിൽ ആ അസ്ഥികൾ ആറടി മണ്ണിൽ സംസ്കരിച്ചു .
അവിടമാകെ പാലപ്പൂമണം നിറഞ്ഞിരുന്നു
.
അവർ കൈകൾ കോർത്ത്നിന്നു
.
നിലാവെളിച്ചവും മഞ്ഞവെയിലും
അവരെ പുണർന്ന്പോയ്കൊണ്ടിരിക്കുന്നു . ഇന്നും.
അതു പ്രണയമായിരുന്നു.
No comments:
Post a Comment