ഒരു ഓർമ്മക്കുറിപ്പ്
സജീവ്കുമാർ
എനിക്ക് കരയാനറിയില്ല . കരച്ചിൽ തനിക്ക് സങ്കടമുണ്ടെന്ന് പുറംലോകത്തിന് മനസ്സിലാക്കി കൊടുക്കാനും കൂടിയാണെന്ന് എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട് . അതുകൊണ്ട് മരണവീടുകൾ പലപ്പോഴും മാരകകോമഡികളാകുന്നതും ഞാൻ കണ്ടിട്ടുണ്ട് . പക്ഷെ ചിലർ വിങ്ങിപ്പൊട്ടുന്നതും വളരെ ഉച്ചത്തിൽ അലറിക്കരയുന്നതും കാണാം അവരുടെ വികാരം പുറത്തേക്ക് അന്തരീക്ഷത്തിലേക്ക് ഒഴുക്കിവിടുന്നു . അതും ഒരു മഹാകഴിവാണ് . എനിക്കില്ലാത്തതും അതാണ് . പലപ്പോഴും എനിക്ക് കൊതിയാണ് ഒന്ന് ഉറക്കെ ഉച്ചത്തിൽ കൂവാൻ ,കരയാൻ . ഉള്ളിലെ മുഴുവൻ വികാരങ്ങളും പുറത്തേക്ക് എറിഞ്ഞുടക്കാൻ . കഴിഞ്ഞിട്ടില്ല . ഒരു സിനിമ കണ്ടാൽ കുറേ നേരം വെറുതെ ഇരുന്നാൽ എങ്ങോട്ടെന്നില്ലാതെ ബസ്സിൻ്റെ സൈഡിലിരുന്ന് ഒരുപാട് ദൂരം യാത്ര ചെയ്യ്താൽ എൻ്റെ മനസ്സിൻ്റെ വിങ്ങലിന് ശമനമുണ്ടാകാറുണ്ട് . ഇത് ഒരു ഓർമ്മക്കുറിപ്പായി കണക്കാക്കണം കാരണം മുകളിലെ ഓരോ വരിയും ഞാൻ ഒരോ മരണത്തിലും അനുഭവിച്ച സത്യങ്ങളാണ് . കരയാത്തതുകൊണ്ട് അവന് സ്‌നേഹമില്ലെന്ന കുത്തുവാക്കുകൾ പലപ്പോഴും കേട്ടിട്ടുണ്ട് . എന്ത് ചെയ്യാം ഞാൻ ഇങ്ങനെയാണ് .
No comments:
Post a Comment