Showing posts with label 2016 kadhakal. Show all posts
Showing posts with label 2016 kadhakal. Show all posts

Sunday, November 20, 2016

കരളിനും കവിത - Malayalam kavitha

കരളിനും കവിത 


ഒരു നേർത്ത തുള്ളിയിൽ 
തെളിയിച്ചു വർണ്ണങ്ങൾ 
അവൻ അവൾക്കേകുന്നു 
സുന്ദര സ്വപ്നങ്ങൾ 

അങ്ങ് അങ്ങ്  ദൂരെയൊരു 
കോണിൽ ഉദിച്ചൊരാ
വർണ്ണ ശോണത്തിൽ 
വിടർന്നവൾ ദലങ്ങളും  

അല പോലെ  അകലുന്ന 
പ്രണയമെന്നാകിലും 
അറിയുന്നതേവരും 
അരുണാർദ്ര ഹൃദയവും 

ഈവരികൾ ഒക്കെയും 
നിനക്കായ് കുറിക്കുന്നു 
എൻ ഓമന പെൺമണീ.. 
അറിയുന്നുമില്ല നീ.

കാലത്തിനപ്പുറം 
കാലമുണ്ടാകിലും 
ഇന്ന് അന്നുമൊക്കെയും 
ഒരു കരൾ നീ മതി 

കനവിലും കാതിലും 
കവിതപോൽ നിൻ മുഖം 
വിരലിലോ തീരാത്ത 
പ്രാണായമാം കവിതയും 


സജീവ്കുമാർ 


Tuesday, March 8, 2016

അനുരാഗി --കവിത


അനുരാഗി

സജീവ്കുമാർ 




ആ നിലാവിൻ 
നിറമൊന്നു വാരിവിതറി 
മുഖ ബിംബ 
കാന്തിയെഴും നീ 

ആ രാവിൻ  ചിറകുള്ള 
കനലുകളെ 
മിഴി ഇതളിൽ 
തടവിലാക്കി നീ 

നിന്നുടെ ഹൃദയനുരാഗത്തിൽ 
അതിരാഗ ഭാവത്തിൽ 
അനുരാഗ 
വിവശനായ്‌ ഞാൻ 

സഖി ..... നിന്നിൽ 
അനുരാഗ വിവശനായ്‌ ഞാൻ  

            


വിരഹത്തിൻ വേലി 
മലർ വനം മൂടിയെന്നോ 
അലിഞ്ഞു  ഞാൻ 
ഇമ വെട്ടാതിരുന്നിടുന്നു 


ഇനി ഒന്നു പൊഴിയട്ടെ 
അധര മണികൾ 
അതിലൊക്കെ ഉതിരട്ടെ 
നിൻ വിവശ പ്രണയം 

അറിയട്ടെ എൻ ഹൃദയം 
തുടിക്കുമെന്ന് 
ആ  വാക്ക് കേൾക്കട്ടെ 
നിൽപ്പൂ  ഞാനും