എൻ്റെ പക
(കവിത : സജീവ്കുമാർ ശശിധരൻ )
കൈബലമല്ലയെൻ
കടലാസ് പകചൊല്ലും .
ഒരു വരി നൂറാണ്
ആ നൂറിൽ ഞാനുണ്ട് .
തിളകോരി വെച്ചപോൽ
പൊഴിയുന്ന വാക്കുണ്ട് .
അതിലോരോ വാക്കിലും
പകയുണ്ട് ,പൊരുളുണ്ട് .
വരുണുണ്ട് മാരിപോൽ
മറക്കണ്ട പങ്കാളി .
എൻ്റെ പക
(കവിത : സജീവ്കുമാർ ശശിധരൻ )
കൈബലമല്ലയെൻ
കടലാസ് പകചൊല്ലും .
ഒരു വരി നൂറാണ്
ആ നൂറിൽ ഞാനുണ്ട് .
തിളകോരി വെച്ചപോൽ
പൊഴിയുന്ന വാക്കുണ്ട് .
അതിലോരോ വാക്കിലും
പകയുണ്ട് ,പൊരുളുണ്ട് .
വരുണുണ്ട് മാരിപോൽ
മറക്കണ്ട പങ്കാളി .
യക്ഷിയും ഞാനും
(കവിത : സജീവ്കുമാർ ശശിധരൻ )
ഒരിക്കൽ ,ഒരുനാൾ
ഒരു പാതിരാവിൽ .
ഓമനയാളെത്തി
ഓരോല തന്നു .
പ്രണയമൂറി
പടരുന്ന പോൽ
പകിടകളിപോലൊരു
മധുരലേഖനം
നിണ മിറ്റ് വീഴുന്ന
ലിപികളിൽ
കണ്ടെൻ്റെ ഗളമതിൽ
ആഴുന്ന ദ്രമ്ഷ്ഠകളും
നേരം വെളുക്കുവാൻ
കാക്കാതെയന്നുഞാൻ
പാഞ്ഞും പറന്നും
നഗരമെത്തി .
നിലകളിലൊന്നിൽ
നീളുന്ന ജീവിതം
ഇടതടമില്ലെയെൻ
നിണമിറ്റുപോയ് .
നടന്നുമിഴഞ്ഞും
വീടെത്തിയെന്നുടെ
ജനവാതിൽ തള്ളി
തുറന്നിട്ടു ഞാൻ .
പട്ടിട്ട് ചാന്തിട്ട്
കരിവളയിട്ടവൾ
കാറ്റായ് വരുന്നതും
നോക്കിനിന്നു .
എൻ്റെ ഭയമെന്ന
ചിന്തയും ഞാൻ മറന്നു.
എൻ്റെ ഹൃദയം തുറന്ന്
ഞാൻ കാത്തിരുന്നു .
ഞാനും അവളും
കവിത ( സജീവ്കുമാർ ശശിധരൻ )
ചില്ലായിരുന്നു ഞാൻ
കൂട്ടുകാരീ
അന്നും കടന്നു നീ
പോയിരുന്നു .
കാർമുകിൽ നോക്കി
കറുത്തു വീണ്ടും .
കാരണം
മാരിവില്ലായിരുന്നു .
കേരം തകർക്കുന്ന
മിന്നൽ വിട്ടാ
ജനയിതാവെന്നെ
ഭയപ്പെടുത്തി .
ഇല്ല പിന്നോട്ടില്ല
ഞാനുറച്ചു .
എന്നില്ലാ വർണ്ണങ്ങൾ
ഞാൻ നിറച്ചു .
ഏഴ് വർണ്ണം ചേർന്ന്
ഞാൻ കറുത്തു .
കരിമുകിൽ താതനും
പുഞ്ചിരിച്ചു .
അവൾ വരും കാലം
നോക്കി നിൽപ്പൂ
മഴവില്ലവൾ
എൻ്റെ മഴയാണവൾ
എൻ്റെ അക്ഷരങ്ങൾ
( കവിത : സജീവ്കുമാർ ശശിധരൻ )
കാലമൊരു കാപട്യ
ചിരി വരച്ചു .
ഉലയുന്ന വീടിനോ
തീ പിടിച്ചു .
നോവുകൾ വേവുന്ന
ഓർമ്മയുടെ മരുഭൂമി
അക്ഷരം തന്നുപോയി
ഞാൻ വിളമ്പും
അക്ഷരത്തുള്ളിയാൽ
അമ്മാനമാടുന്ന
അരയർക്കുനൽകുവാൻ
ഞാൻ ചരിച്ചു .
കടലുകാണാൻ വന്ന
ഇടയൻ്റെ കൗതുകം
കടലു കൊള്ളാമടോ
മീൻപിടിക്കാം .
അക്ഷര മുത്തുകൾ
ഏറെ പണിപ്പെട്ട്
അർത്ഥത്തിലാക്കി
ഞാൻ അരയനായി .
സ്രാവുകൾ വാളകൾ
അറിയാത്ത മീനുകൾ
വലപൊട്ടി അരയന്നു
ക്ഷീണമായി .
അക്ഷരി വരും .
വാക്കുണ്ട് ,വലകെട്ടും
വക്രതയല്ലഞാൻ
തളരില്ല ഞാൻ
അതിഥി
കവിത : സജീവ്കുമാർ ശശിധരൻ
നാടുകാണാൻ വന്നു വേനൽ
നാട് നീങ്ങി പോണു മാളോർ
നാണമില്ലന്നോത്ത് കേട്ട്
മാരിയെങ്ങോ പോയതാണ് .
മാരി വേണം ,വേനൽ വേണം
വന്നു പോകാൻ ഊരു വേണം .
വന്നുനിന്നാൽ ഓർമ്മ വേണം
വിരുന്നുകാരേ പോയിടേണം .
കഥ പറയുന്ന നിലാവ് .
സജീവ്കുമാർ ശശിധരൻ
വർഷങ്ങൾക്ക് ശേഷമാണ് തിരികെ നാട്ടിലെത്തിയത് . ഒരു മാറ്റവുമില്ലാത്ത നാട് . അന്ന് എങ്ങനെ ആയിരുന്നോ ഇന്നും അങ്ങനെ തന്നെ . വണ്ടിയിൽ നിന്നിറങ്ങുമ്പോൾ ആദ്യം മനസ്സിൽ തോന്നിയ കാര്യം . എന്താണ് ഇവിടെയൊന്നും മാറാത്തത് . ബസ്സ് ആ ഗ്രാമത്തിനുള്ളിൽ ഇപ്പോഴും കയറില്ല . കവാടത്തിന് പുറത്ത് നിർത്തും . പിന്നെ നടക്കണം . ആ ആലും , ആ ചായക്കടയും ഒക്കെ അങ്ങനെ തന്നെയുണ്ട് . കടയിൽ പരമുച്ചേട്ടൻ തന്നെ . ആൽമരത്തണലിൽ രാമൻനായരും ഖാദറും സൊറപറഞ്ഞിരുപ്പുണ്ട് . ഞാൻ ഓരോരൊ കാഴ്ച്ചകൾ കണ്ട് വീട്ടിലേക്ക് നടന്നുതുടങ്ങി . കവല കഴിഞ്ഞു . എല്ലാം പഴയപാടി , ഒരു മാറ്റവുമില്ല .
എന്തിന് മാറണം തിരികെ വരുമ്പോൾ കൺകുളിർക്കെ കാണാൻ എല്ലാം അങ്ങനെ തന്നെയുണ്ടല്ലോ . മഹാഭാഗ്യം . ഇവിടെ എല്ലാവർക്കും എല്ലാവരേയും അറിയാം . വീട്ടിലെത്തുന്നവരെ ഓരോ മനുഷ്യരും സുഖവിവരം തിരക്കി .
ഒടുവിൽ വീടെത്തി. അമ്മയുണ്ട് , അച്ഛനുണ്ട് , അനുജത്തി ,അമ്മൂമ്മ ,അപ്പൂപ്പൻ അങ്ങനെ എല്ലാവരുമുണ്ട് . തൊടിയിലെ കുളത്തിൽ ഒരു സുന്ദരൻ കുളിപാസാക്കി . പിന്നെ വീട്ടുകാരോട് സൊറപറഞ്ഞു .
വൈകിട്ട് അമ്പലത്തിൽ പോയി . പഴയ കൂട്ടുകാരെല്ലാം അവിടെയുണ്ട് . അവരും മാറിയിട്ടില്ല , ആരും എങ്ങും പോയിട്ടില്ല . ഞാൻ മാത്രമാണ് ഈ നാട് വിട്ട് പുറത്തേക്ക് പോയത് . രാത്രി വൈകിയിട്ടും എനിക്കുറക്കം വന്നില്ല . ജനാല വഴി അരിച്ചുവന്ന നിലാവിനെ നോക്കി ഞാൻ കിടന്നു . യക്ഷിപ്പാല പൂത്തിട്ടുണ്ട് . നല്ല മണം ഞാൻ ചെവിയോർത്തു . അവളുടെ പാട്ട് കേൾക്കുന്നുണ്ട് . ദൂരെ . ഞാനേ മാറിയിട്ടുള്ളൂ ഞാൻ മാത്രം .
ആരോ വിളിക്കുന്നതായി അയാൾക്ക് തോന്നി . കണ്ണുതുറക്കാൻ കഴിഞ്ഞില്ല . ആ ആശുപത്രിമുറിയിൽ ആരുമുണ്ടായിരുന്നില്ല . പതിയെ പതിയെ കോമയിലായിരുന്ന അയാളുടെ ഹൃദയ താളം നിലച്ചു . ആരും അറിഞ്ഞില്ല , ഇടനാഴിയിൽ അയാളെ കാത്ത് ആരുമുണ്ടായിരുന്നില്ല . പക്ഷെ ഒരു വെള്ളവസ്ത്രധാരിണി അവിടെ കാത്തുനിൽപ്പുണ്ടായിരുന്നു . അവളെ ആർക്കും കാണാൻ കഴിഞ്ഞിരുന്നില്ല . അവൾക്ക് യക്ഷിപ്പാലയുടെ മണമായിരുന്നു .
മനുഷ്യനും ദൈവവും
കാട് കരഞ്ഞു
കാട്ടാറു കവിഞ്ഞു .
കുത്തി ഒലിപ്പിച്ചു
നാട് നിറഞ്ഞു .
ഓടി ഒളിച്ചു
കൂകി വിളിച്ചു .
ഇടവഴിയും പെരുവഴിയും
കടൽപോലെ പോണെ .
കരയുന്ന കരളുകൾ
ഇടറുന്ന കാലുകൾ
ഇട തടവില്ലാതെ
അണയും ആഘാതങ്ങൾ .
ആരെ നീ തൊഴുവുന്നു .
ആർക്ക് നിവേദിക്കുന്നു .
മനുഷ്യരെ നീ തന്നെ
ദൈവവും നിവേദ്യവും .
ഒത്തു ഒരുമിച്ച്
ഒരു തോണിയുണ്ടാക്കാം
ഒരു നൂറു കൈകളാൽ
പങ്കായവും തീർക്കാം
കാട് കരഞ്ഞത്
എന്തിനെന്ന് ഓർക്കാം
കാട്ടാറു കവിഞ്ഞാൽ
ഒരു തോണിയുണ്ടാക്കാം
കടലുകവിഞ്ഞാൽ
കരതേടി പോകാം
ഒരു നൂറ് കൊല്ലമുണ്ട്
ഒരുപാട് ചെയ്യാൻ .
സജീവ്കുമാർ
എഴുത്തുകാരൻ
പാട്ടൊക്കെ പാടി
പറക്കുന്ന പറവക്ക്
പേരൊന്നു ചൊല്ലി
വിളി കേൾക്കുമോ .
ആ പാട്ട് ,ഞാൻ
പണ്ടേ പറഞ്ഞതാ
പാടാൻ എനിക്ക്
അറിയാണ്ട് പോയി .
പറവ ചിരിചിച്ചു
ഉയരെ പറന്ന്
വീണ്ടും ഉറക്കെ
പാടി .
വെയിലേറ്റ് പറവ
ചിറക് തളർന്നപ്പോൾ
ചിറകുകളായി ചിലർ
കൂടെവന്നു .
ഉള്ളിൽ ചിരിച്ചു
ചിരിച്ചുകരഞ്ഞു ഞാൻ
പാടാൻ അറിയാതെ
പാട്ടെഴുതി
വീണ്ടും
പാടാൻ അറിയാതെ
പാട്ടെഴുതി..
സജീവ്കുമാർ
ഒന്നും ഇല്ല (കവിത)
ആ മഴ നനയുവാൻ
നേരമില്ല
ആ നൂൽ മഴയോ
ഇന്ന് കാൺപതില്ല
ആ കുഞ്ഞു കാൽകളോ
ആ കുഞ്ഞു കയ്യ്കളോ
ആ കുഞ്ഞു നെഞ്ചമോ
ആർക്കുമില്ല .
ഒന്ന് സഹിക്കുവാൻ
നേരമില്ല
നിന്ന് ഒന്ന് കേൾക്കുവാൻ
ആവുകയില്ല
കണ്ണില്ല കാതില്ല
കരളിൽ നിറയുന്ന
ചെറുതരികൾക്കോ
ചിറകുമില്ല
സജീവ്കുമാർ
ഞാൻ ഉണ്ടായിരുന്നു .
പണ്ട് , എവിടെയോ
ഞാൻ ഉണ്ടായിരുന്നു .
മലകളിൽ പുഴകളിൽ
വിത നാട്ടും നിലങ്ങളിൽ
മനസ്സോടും ഇടങ്ങളിൽ
ഞാൻ ഉണ്ടായിരുന്നു .
പകലുകൾ പക്ഷികൾ
നിറമുള്ള പൂവുകൾ
തേനുണ്ട് തത്തി
കളിക്കുന്ന ശലഭ ങ്ങൾ
വിരിയുവാൻ വെമ്പുന്ന
മൊട്ടിൻ്റെ ചന്തത്തിൽ
വിത നോക്കി നിൽക്കുന്ന
തത്ത തൻ തഞ്ചത്തിൽ
ആകാശ നീലയിൽ
വിരിയുന്ന രൂപങ്ങൾ
അവനോക്കി തുള്ളി
ചിരിക്കുന്ന പിഞ്ചുകൾ
അമ്പലമുറ്റത്ത്
ആലിൻ്റെ കൊമ്പത്ത്
അന്തിയാകും വരെ
പാട മൈതാനത്ത്
ഞാൻ ഉണ്ടായിരുന്നു ..
പണ്ട് , എവിടെയോ
ഞാൻ ഉണ്ടായിരുന്നു .
സജീവ്കുമാർ