അറിയാതെ (കവിത )
നീ തന്നതൊന്നും
അറിഞ്ഞില്ല ഞാൻ .
അതുനിലയ്‌ക്കുംവരെ
കണ്ടില്ല ഞാൻ .
കടലും കവിഞ്ഞ നിൻ
പ്രണയം നിറഞ്ഞൊരാ
കണ്ണിൻ മൊഴികളോ
കണ്ടില്ല ഞാൻ .
കരളിന് മുന്നിൽ നീ .
കാത്തില്ല ഞാൻ .
അനുവാദമില്ലാതെ
വന്നില്ല നീ .
അറിയാതെ പോയൊരെൻ
പറയാതെ പോയനിൻ
അനുരാഗ നദിയോ
ഒഴുകിനീങ്ങി .
സജീവ്കുമാർ ശശിധരൻ
No comments:
Post a Comment