Wednesday, July 19, 2023

മനുഷ്യനും ദൈവവും - കവിത

മനുഷ്യനും ദൈവവും


കാട് കരഞ്ഞു 

കാട്ടാറു കവിഞ്ഞു .

കുത്തി ഒലിപ്പിച്ചു 

നാട് നിറഞ്ഞു .


ഓടി ഒളിച്ചു 

കൂകി വിളിച്ചു .

ഇടവഴിയും പെരുവഴിയും 

കടൽപോലെ പോണെ .


കരയുന്ന കരളുകൾ 

ഇടറുന്ന കാലുകൾ 

ഇട തടവില്ലാതെ 

അണയും ആഘാതങ്ങൾ .


ആരെ നീ തൊഴുവുന്നു .

ആർക്ക്   നിവേദിക്കുന്നു .

മനുഷ്യരെ നീ തന്നെ 

ദൈവവും നിവേദ്യവും .


ഒത്തു ഒരുമിച്ച് 

ഒരു തോണിയുണ്ടാക്കാം 

ഒരു നൂറു കൈകളാൽ 

പങ്കായവും തീർക്കാം 


കാട് കരഞ്ഞത് 

എന്തിനെന്ന് ഓർക്കാം 

കാട്ടാറു കവിഞ്ഞാൽ 

ഒരു തോണിയുണ്ടാക്കാം 


കടലുകവിഞ്ഞാൽ 

കരതേടി പോകാം 

ഒരു നൂറ് കൊല്ലമുണ്ട് 

ഒരുപാട് ചെയ്യാൻ .



സജീവ്കുമാർ 

No comments: