Showing posts with label ഞാൻ ഉണ്ടായിരുന്നു. Show all posts
Showing posts with label ഞാൻ ഉണ്ടായിരുന്നു. Show all posts

Sunday, December 13, 2020

ഞാൻ ഉണ്ടായിരുന്നു . (kavitha)

 ഞാൻ ഉണ്ടായിരുന്നു .


പണ്ട്  , എവിടെയോ 

ഞാൻ ഉണ്ടായിരുന്നു .


മലകളിൽ   പുഴകളിൽ 

വിത നാട്ടും നിലങ്ങളിൽ 

മനസ്സോടും  ഇടങ്ങളിൽ 

ഞാൻ ഉണ്ടായിരുന്നു .


പകലുകൾ  പക്ഷികൾ 

നിറമുള്ള പൂവുകൾ 

തേനുണ്ട് തത്തി 

കളിക്കുന്ന ശലഭ ങ്ങൾ  


വിരിയുവാൻ വെമ്പുന്ന 

മൊട്ടിൻ്റെ  ചന്തത്തിൽ 

വിത നോക്കി നിൽക്കുന്ന 

തത്ത തൻ തഞ്ചത്തിൽ 


ആകാശ നീലയിൽ 

വിരിയുന്ന രൂപങ്ങൾ 

അവനോക്കി തുള്ളി 

ചിരിക്കുന്ന പിഞ്ചുകൾ 


അമ്പലമുറ്റത്ത് 

ആലിൻ്റെ  കൊമ്പത്ത് 

അന്തിയാകും വരെ 

പാട മൈതാനത്ത് 



ഞാൻ ഉണ്ടായിരുന്നു ..

പണ്ട്  , എവിടെയോ 

ഞാൻ ഉണ്ടായിരുന്നു .



സജീവ്കുമാർ