വ്യാപിയുടെ വായ്പ്പ
കവിത : സജീവ്കുമാർ ശശിധരൻ
നേർച്ചകളൊരുപാട്
ചെയ്യ്തുതീർക്കാനുണ്ട് .
വാക്കുപറഞ്ഞുഞാൻ
കാത്തിരിപ്പൂ .
കാര്യം നടന്നാലുമില്ലെങ്കിലും
കടം , കതിരോൻ്റെ മുന്നിലാ...
ഓർമ്മവേണം .
വാമമിടർച്ചയോടോതുന്നു
പരിഭവം .
കതിരവൻമാരിന്നെവിടയാണോ ?
തരിശുപോൽ ജീവിതം
മഴയും വരുന്നില്ല
പതിയാണ് പരിഭവം
കേട്ടുതീർക്കാം .
തോഷകനായിടാം ,
നേർച്ചനടത്തിടാം
ഭവതിക്കുമനശാന്തി
വീണുകിട്ടും.
കൂട്ടത്തിലെന്നുടെ
വാശിനടന്നിടും
ഭഗവാനിനിയെൻ
കടക്കാരനാ ...
No comments:
Post a Comment