കവിയുടെ മരണം
സജീവ്കുമാർ ശശിധരൻ
കവിതയെഴുതുന്നകരളിന് വേദന
വിഷയം ഒരു തരിയുംവരുന്നതില്ല .
ചന്ദ്രികയില്ല പ്രണയമില്ല
പരിണയകഥകളൊന്നുമില്ല .
ജനവാതിലപ്പുറം മതിലുകാണാം
മതിൽകെട്ടിനപ്പുറം എന്ത് കാണാൻ ?.
വിഷയം ഒരു തരിയും വരുന്നില്ലടോ .
മതിൽകെട്ടിനിപ്പുറം ഞാനെന്ത് കാണാൻ ?.
വാതിൽപടിയിലാരക്കയോ
ഏന്തി വലിഞ്ഞു നോക്കിടുമ്പോൾ
വെള്ളയുടുപ്പുകൾ ഓടിടുന്നു .
വെള്ളിവെളിച്ചത്തിൽ പോകുമോ ഞാൻ .
ഒരു കവിത കൂടിയെഴുതണം ഹേ ..
ഞാനെന്ന വിഷയം വീണുകിട്ടി .
ആരാനും ഒരുമാത്ര ചേർന്നുനിൽക്കൂ
കോറുവാൻ വയ്യ ഞാൻ ചൊല്ലിത്തെരാം .
പേരെൻ്റെ ചേർക്കേണ്ട ഒന്ന് കേൾക്കൂ .
അവസാന ഗർഭം പെറ്റോട്ടെ ഞാൻ .
ആരാനും ഒരുമാത്ര ചേർന്നുനിൽക്കൂ
കോറുവാൻ വയ്യ ഞാൻ ചൊല്ലിത്തെരാം .
തലവഴി ആരോ തൂവെള്ളമൂടി
ചൊല്ലിയതോ ആരും കേട്ടതില്ല .
ആ ചൊല്ല് മെല്ലെ പറന്നുപൊങ്ങി
കവിയേയും കൊണ്ട് പറന്നുപോയി .
No comments:
Post a Comment