3
കിളിയും കവിതയും
സജീവ് കുമാർ
കാട്ടിൽ ഒരു കിളിയുണ്ടായിരുന്നു . കവിതകൾ ചൊല്ലുന്ന കിളി . കാട്ടിലാകെ ആ മനോഹര ചിറകുകൾ
വിരിച്ചു പാറിപ്പറന്ന് കവിതകൾ ചെല്ലുന്നത് കിളിക്ക് അങ്ങേ അറ്റം സന്തോഷം . കാണുന്നതെല്ലാം വിഷയമാക്കി കിളി കവിതകൾ ചൊല്ലി . ഒരിക്കൽ ഒരു കുറുക്കൻ പറഞ്ഞു . നാട്ടിലാണ് കവിതകൾക്ക് കൂടുതൽ ആരാധകർ . നാട്ടിലെത്തിയ കിളിയുടെ കവിതകൾ മാലോകർ ഏറ്റുചൊല്ലി . നാളുകൾ കൊഴിഞ്ഞു കിളി തിരികെ എത്തിയതറിഞ്ഞ കുറുക്കൻ കിളിയുടെ അടുത്തെത്തി ; ചിറകില്ലാത്ത കവിതമൂളാത്ത അതിനെ അന്നത്തെ അത്താഴമാക്കി അവൻ തിരികെ നടന്നു . ഒരു ചെറു ചിരിയോടെ ...
2 comments:
കിളി ഒരു സ്ഥിരം കഥാപാത്രമാണല്ലോ :-)
ചിലപ്പോഴൊക്കെ :-)
Post a Comment