Thursday, December 28, 2017

കുഞ്ഞു കഥകൾ 03 - കിളിയും കവിതയും


3

കിളിയും കവിതയും 


സജീവ് കുമാർ

കാട്ടിൽ  ഒരു കിളിയുണ്ടായിരുന്നു . കവിതകൾ ചൊല്ലുന്ന കിളി . കാട്ടിലാകെ  ആ  മനോഹര ചിറകുകൾ
വിരിച്ചു പാറിപ്പറന്ന്  കവിതകൾ ചെല്ലുന്നത്  കിളിക്ക്  അങ്ങേ അറ്റം സന്തോഷം . കാണുന്നതെല്ലാം വിഷയമാക്കി കിളി   കവിതകൾ ചൊല്ലി . ഒരിക്കൽ ഒരു  കുറുക്കൻ പറഞ്ഞു . നാട്ടിലാണ് കവിതകൾക്ക്  കൂടുതൽ ആരാധകർ . നാട്ടിലെത്തിയ കിളിയുടെ കവിതകൾ മാലോകർ ഏറ്റുചൊല്ലി . നാളുകൾ കൊഴിഞ്ഞു കിളി തിരികെ എത്തിയതറിഞ്ഞ  കുറുക്കൻ  കിളിയുടെ അടുത്തെത്തി ; ചിറകില്ലാത്ത കവിതമൂളാത്ത  അതിനെ  അന്നത്തെ   അത്താഴമാക്കി അവൻ തിരികെ നടന്നു . ഒരു ചെറു ചിരിയോടെ ...

2 comments:

മഹേഷ് മേനോൻ said...

കിളി ഒരു സ്ഥിരം കഥാപാത്രമാണല്ലോ :-)

sajeevkumar said...

ചിലപ്പോഴൊക്കെ :-)