04
വാക്ക്
സജീവ്കുമാർ
അവളുടെ വിറയാർന്ന കരങ്ങൾ അയാളുടെ കരങ്ങളിൽ വിങ്ങി . വാക്ക് .... അതെ വാക്ക് , അവളുടെ ഉള്ളിലേക്ക് വലിഞ്ഞ കണ്ണുകളെ നോക്കി അയാൾ പറഞ്ഞു . ദിന രാത്രികളുടെ യാത്രയിൽ ആറടിയിൽ അകപ്പെട്ടുപോയ അവൾ കാത്തിരുന്നു . പുനർജനിയുടെ ഭാവം പുൽകി അയാളെ പുൽകാൻ അവൾക്ക് വെമ്പലായിരുന്നു . പക്ഷെ
ജനന നിരക്ക് കുറഞ്ഞതിനാൽ മത്സരമായിരുന്നു . എന്നിട്ടോ എതെങ്കിലും ഒരു ഗർഭപാത്രത്തിൽ ഒന്നെത്തിപ്പെടാൻ
അതിലും വലിയ മത്സരം .വിഷമതയോടെ ഇരുന്ന അവളുടെ മുന്നിൽ ആരോ ഒരു വിളക്ക് തെളിച്ചു , ഏതോ ഒരു പെണ്ണ് , പുറകിൽ അയാൾ ഒരു മണവാളനേപ്പോലെ ;
1 comment:
"പുറകിൽ അയാൾ ഒരു മണവാളനേപ്പോലെ" - ആരു വിജയിച്ചു ആരു തോറ്റു എന്നറിയില്ല.. മത്സരം ഇപ്പോളും തുടരുന്നു.
Post a Comment