Monday, December 11, 2017

കുഞ്ഞു കവിതകൾ


കുഞ്ഞു കവിതകൾ :

          സജീവ് കുമാർ 


01 
കണ്ണും  കരളും 

കനലുകൾ എരിയുന്ന 
കണ്ണുകളിലിന്ന് 
കനിവിനാൽ 
കണ്ണുനീർ  ഇറ്റിറ്റുവോ 

        ൦     ൦     ൦     ൦ 

02 
പ്രണയവും പ്രതികാരവും 


എരിയുന്നതെന്തിന്നു 
കാടേ ...
നിന്നെ മഴയവൾ 
വിട്ടിട്ടു പോയോ...

എണ്ണയൊഴിക്കാതെ 
കാറ്റേ ...
നീ കാമുകനായിരുന്നല്ലേ 

        ൦     ൦     ൦     ൦ 

03

മലയും കടലും 

മല കടൽ  
കൊണ്ടുപോയി 
പൊളിച്ചെടുക്കാൻ വന്ന 
മനുജരെയേയും 

കടൽ മടങ്ങി 
ശാന്തനായി 
മലയുണ്ട്  മനുജരെ 
കാണ്മതില്ല 

 ൦     ൦     ൦     ൦ 

04

കടലാസ് പ്രണയം 

കടലാസു മെല്ലെ 
മെല്ലെ കരഞ്ഞു 

കൊഞ്ചൽ വരുന്നില്ല 
കെഞ്ചൽ വരുന്നില്ല 
വിരഹമാം നെഞ്ചിലെ 
വിങ്ങൽ വരുന്നില്ല 

 ൦     ൦     ൦     ൦ 


05

നൂറ്റാണ്ട് 

കൈ കാലിളക്കി 
ആഞ്ഞു വിളിച്ചവൻ 

കരയുന്ന കുഞ്ഞിനേ 
പാലുള്ളൂ ....

കൈ കാലൽ കഴച്ചു 
ശബ്ദം വരാതായി 

പൊടുന്നനേ  ഓർത്തു 
നൂറ്റാണ്ട്  വേറെ 

ചുറ്റും മിഴിച്ചു 
നെടുവീർപ്പ് വിട്ടു 

കൈ കാലൽ ചുരുട്ടി 

കിടന്നുറങ്ങി 


 ൦     ൦     ൦     ൦ 

No comments: