മൗനം
ഒരുവാക്കിലെല്ലാം
ഒളിപ്പിച്ചുവെച്ചൊരെൻ
ചെറുചിരി നിന്നെ തലോടും
അതിലെന്തറിഞ്ഞുനീ
എന്നറിയാത്തൊരാ
കാമുകൻ കരളിൽ പിടയ്ക്കും .
കുറുകുമെൻ കരളിലെ
പ്രാവിൻ്റെ പരിഭവം .
ഞാനത് ചൊല്ലില്ല മേലും .
അറിയാതെ അതുവന്ന്
മൗനം വെടിയുകിൽ
അവളിലെൻ മൗനം നിറഞ്ഞാലോ .
സജീവ്കുമാർ ശശിധരൻ