ജലകന്യക
കവിത : സജീവ്കുമാർ ശശിധരൻ
കടലവൾ
മുടിയാഴിച്ചടുന്ന നേരമാ
കരിമണൽ
കൂടിയൊരു ശിൽപ്പമായി .
ഈടയിലായെപ്പഴോ
ഒരു മുത്ത് വന്നൊരാ
പ്രതിമയെ തോട്ടതിൽ
ജീവനായി .
ഞാൻ നോക്കി നിൽക്കവേ
ആ പെൺ പ്രതിമയെ
ഒരു തിര വന്നങ്ങ്
കൊണ്ടുപോയി .
ദൂരേയ്ക്ക് നീന്തി
അകലുന്ന പെണ്ണെന്നെ
കണ്ടവൾ മാടി
വിളിച്ചു പിന്നെ .
നീന്തുവാനറിയാതെ
ചാടുന്ന ഞാനുമാ
ആഴത്തിലെവിടെയോ
താണുപോയി .
കണ്ണ് തുറന്നു ഞാൻ
നോക്കുന്ന നേരത്ത്
മുത്തുകൾ ചിപ്പികൾ
പവിഴമല .
വട്ടം വലംവെച്ച
പെണ്ണിനെ കണ്ടുഞാൻ
കാലുകളില്ലാത്ത
ജലകന്യക .
ആത്മഹത്യ
കവിത :സജീവ്കുമാർ ശശിധരൻ
നേരുള്ള നുണയൊന്നു
ചൊല്ലി ഞാനവളോട് .
അവളുടെ ചിരിയിൽ
കണ്ടെൻ്റെ ആനന്ദം .
തള്ളുവാനിനിയില്ല
കൈകൾക്ക് ബലമില്ല
ഒരുതുള്ളി വിഷമുണ്ട്
അത് ഞാൻ പകുക്കില്ല
ദിനമെന്നെ വരിയുന്ന
വിഷമുള്ള കരിസർപ്പം
നൊടി,പോലുമോടാതെ
നോക്കിച്ചിരിക്കുന്നു .
കടലുപോലിളകുന്നു
ചിന്തതൻ കാഠിന്യം .
മുഷ്‌ടിയിൽ ചിരിക്കുന്നു
വിഷമെന്ന ആ തുള്ളി .
ഇരുളാണ് ചുറ്റുമെൻ
നെഞ്ചിലുമിരുളാണ്.
നേരുള്ള നുണയിലോ
ഉറങ്ങുന്നു സുന്ദരി .
ചുണ്ടിലാ ചിരിയുണ്ട്
എന്നിലെ ആനന്ദം .
ആ നൊടി ആ തുള്ളി
ദൂരേക്കെറിഞ്ഞു ഞാൻ
അറിയാതെ അവളോട്
ചേർന്ന് കിടന്നു ഞാൻ
അവളുടെ ആ ചിരി
എന്നിൽ പടർന്നുവോ
ദിനമുണ്ട് ,ഈ ചിരി
മായാതെ നോക്കണം
കരി സർപ്പം വരിയട്ടെ
ചരിക്കണം ചിരിയോടെ .