Thursday, December 28, 2017

കുഞ്ഞു കഥകൾ 02 - കണ്ണും കാതും


    02

  കണ്ണും കാതും 

      സജീവ് കുമാർ 

കണ്ണുകൾ  കാണാത്ത  കാതുകൾ കേൾക്കാത്ത കഥകൾ  .തുറന്ന്  പിടിച്ച ഇമവെട്ടാത്ത കണ്ണുകൾക്ക് കാണാം കൂർപ്പിച്ച കാതുകൾക്കുകേൾക്കാം . പക്ഷെ റാൻ  മൂളിയില്ലെങ്കിൽ  അടുത്ത കഥയിലെ  ഒരു വേഷം നിനക്കാവും  , പേരിലെ കടലാസിലെ  സ്വതന്ത്രത   വിജയിക്കട്ടെ . സ്വന്തമായാ ജീവനും കൂടുള്ള  ജീവനുകളും പ്രീയപ്പെട്ടവ .......... 

Monday, December 18, 2017

കുഞ്ഞു കഥകൾ 01 - പാട്ട്



01

പാട്ട്

 സജീവ് കുമാർ

ഞാനൊരു പാട്ടു  കേട്ടു, ഉറക്കത്തിലെവിടെയോ , ഉണർന്നു  അത് കേൾക്കാനില്ല .
കണ്ണുകൾ തുറക്കുന്ന തുവരെയുണ്ടാ യിരുന്നു .  എവിടെ ? ഞാൻ ചുറ്റും നോക്കി
വീണ്ടും കണ്ണുകളടച്ചുനോക്കി . ഇല്ല . അതെ  അത് എൻ്റെ  ഉള്ളിലെ പാട്ട്  തന്നെ
ഞങ്ങളുടെ ജനാധിപത്യം അതിനെയും ചങ്ങലയിലാക്കി . എൻ്റെ  വെമ്പുന്ന  പാട്ടും ...
വിശാലത  ഒരു ചുതരപ്പെട്ടിയിലായി .