Wednesday, January 3, 2018

കുഞ്ഞു കഥകൾ 04 - വാക്ക്


04

വാക്ക്  


സജീവ്കുമാർ 


അവളുടെ വിറയാർന്ന കരങ്ങൾ  അയാളുടെ കരങ്ങളിൽ  വിങ്ങി . വാക്ക് .... അതെ വാക്ക്  , അവളുടെ ഉള്ളിലേക്ക് വലിഞ്ഞ കണ്ണുകളെ നോക്കി അയാൾ പറഞ്ഞു . ദിന രാത്രികളുടെ യാത്രയിൽ ആറടിയിൽ അകപ്പെട്ടുപോയ അവൾ കാത്തിരുന്നു .  പുനർജനിയുടെ ഭാവം പുൽകി  അയാളെ പുൽകാൻ അവൾക്ക്  വെമ്പലായിരുന്നു . പക്ഷെ 
ജനന നിരക്ക് കുറഞ്ഞതിനാൽ  മത്സരമായിരുന്നു . എന്നിട്ടോ എതെങ്കിലും  ഒരു ഗർഭപാത്രത്തിൽ ഒന്നെത്തിപ്പെടാൻ 
അതിലും വലിയ മത്സരം .വിഷമതയോടെ ഇരുന്ന  അവളുടെ മുന്നിൽ ആരോ ഒരു വിളക്ക്  തെളിച്ചു , ഏതോ ഒരു പെണ്ണ് , പുറകിൽ  അയാൾ   ഒരു മണവാളനേപ്പോലെ ; 

1 comment:

മഹേഷ് മേനോൻ said...

"പുറകിൽ അയാൾ ഒരു മണവാളനേപ്പോലെ" - ആരു വിജയിച്ചു ആരു തോറ്റു എന്നറിയില്ല.. മത്സരം ഇപ്പോളും തുടരുന്നു.