Monday, April 18, 2016

മിന്നാമിനുങ്ങ്‌ : കവിത

                            

                                 മിന്നാമിനുങ്ങ്‌                                          



അധരമൊരു വാക്കും 
മൊഴിഞ്ഞതില്ല 
കളിയോടെ കളിവാക്കു 
കേൾപ്പതില്ല 

അടിവെച്ചുതിർന്നൊരാ 
നനു പാദ  താളമോ 
അകലെയായി പോലും 
കേൾപ്പതില്ല 

അകലെ മുളങ്കാടുകൾ 
കൂകിയെന്നോ ?
നിറശോകം ,അരുണൻ 
താഴന്നുവല്ലോ 

ഇരുളിൻ മുഖമൊന്നു 
കാണുവാനോ 
പകലിനു കണ്ണിൽ 
വെളിച്ചമില്ല 

അവളുണ്ട്  ,അകലെയായ് 
വഴിയുണ്ട് ,ഇരുളുമായ്  
കനലുണ്ട് ,എരിയുന്നു 
കരളിന്നും ഉള്ളിലായ് 

തുടികൊട്ടു പോലെ 
എൻ നെഞ്ചо  പിടയ്ക്കുന്നു 
കണ്ണിലെ ധാര എൻ 
നെഞ്ചо നനയ്ക്കുന്നു 

മണ്ണിൽ  കിനിഞ്ഞൊരെൻ
അശ്രുക്കളൊക്കെയും 
മുന്നേ പറന്നെൻ
വഴി വെട്ടമേകുവാൻ 

സജീവ്കുമാർ 

Tuesday, March 8, 2016

അനുരാഗി --കവിത


അനുരാഗി

സജീവ്കുമാർ 




ആ നിലാവിൻ 
നിറമൊന്നു വാരിവിതറി 
മുഖ ബിംബ 
കാന്തിയെഴും നീ 

ആ രാവിൻ  ചിറകുള്ള 
കനലുകളെ 
മിഴി ഇതളിൽ 
തടവിലാക്കി നീ 

നിന്നുടെ ഹൃദയനുരാഗത്തിൽ 
അതിരാഗ ഭാവത്തിൽ 
അനുരാഗ 
വിവശനായ്‌ ഞാൻ 

സഖി ..... നിന്നിൽ 
അനുരാഗ വിവശനായ്‌ ഞാൻ  

            


വിരഹത്തിൻ വേലി 
മലർ വനം മൂടിയെന്നോ 
അലിഞ്ഞു  ഞാൻ 
ഇമ വെട്ടാതിരുന്നിടുന്നു 


ഇനി ഒന്നു പൊഴിയട്ടെ 
അധര മണികൾ 
അതിലൊക്കെ ഉതിരട്ടെ 
നിൻ വിവശ പ്രണയം 

അറിയട്ടെ എൻ ഹൃദയം 
തുടിക്കുമെന്ന് 
ആ  വാക്ക് കേൾക്കട്ടെ 
നിൽപ്പൂ  ഞാനും