Saturday, April 1, 2017

ആൽമരം - കവിത



ആൽമരം 




ആലിന്  തണലെന്നു 
ചൊല്ലുനേരത്ത് 
ആദ്യമാ പെൺകിളി 
പറന്നുപോയി .

തണലൊന്ന് നൽകുവാൻ 
പുരകെട്ടി നോക്കിയോർ 
വൻ മരമാകുന്ന 
നാളുമെത്തി 

ചുറ്റിലും വേലി 
പിന്നുച്ചിയെമൂടുന്ന 
കവചമാം കാന്തവും 
ആലോ ...നിന്നു കത്തി 

അങ്ങിങ്ങു സുഷിരം 
ഒളിവന്നു ചിരിതൂകി 
കണ്ണ് തിരുമി 
അടച്ചുപോയി.

ഒരു മരമൊടുങ്ങി 
കിളികൾ പറന്നുപോയി 
തിരികെ വരുന്നൊരു 
നേരം വരും 

ചിരിയുന്നടക്കി 
കാതുകൾ കൂർപ്പിച്ച് 
കവചവും വേലിയും 
കാത്തിരുന്നു .


സജീവ് കുമാർ 

Wednesday, January 18, 2017

കലികാലം : കവിത

കലികാലം

   ( കവിത - സജീവ്കുമാർ ശശിധരൻ )


ഒരു ഉൾച്ചിരി 
നിന്ന് പുകയുന്നു 

അതുമറയ്ക്കുന്നു 
ഭയമെന്ന വർണ്ണ വിശറികൾ 

വിത്തുണ്ട്  നിലമുണ്ട്‌ 
വിതയ്ക്കുവാൻ അറപ്പുണ്ട് 

വിതക്കുകിൽ ഗളമവർ 
അറത്തങ്ങെറിഞ്ഞാലോ 

.........

നെൽമണി വിതക്കുവാൻ 
നാടൊന്നുകാണുകിൽ 

ചൊല്ലുമോ എൻ കിളീ 
ഞാനും വരുന്നുണ്ട്