Monday, September 9, 2019

ഏകം : കവിത


ഏകം 



പുലരുവാനുണ്ടേറെ
നേരമിനിയും 

കടുകിണ പോലുമെൻ 
ഇമകളടഞ്ഞില്ല  ഇനിയും ..

മൂകമാം ഇരുളിൻ
തേങ്ങുന്നു  നെഞ്ചകം 

നിറമോ      അതു മങ്ങി 
മറഞ്ഞെങ്ങോ  പോയി ...

ആ ശിരസ്സിൻ  ഭാരമെൻ 
കൈകളിൽ  താഴ്ന്നപോൽ 
ആ കരതലങ്ങൾ വീണ്ടും 
എന്നെ വരിഞ്ഞപോൽ 

തുറക്കാതിരിക്കട്ടെ 
 ഇമകൾ ....

തുറക്കട്ടെ  അവൾക്കൊപ്പം 
ഉണർന്നു വരാൻ 

നിറമുള്ള നേരങ്ങൾ 
ഇനിയും വരാൻ ..
അതിലൊക്കെ ഇനിയെന്നും 
ചിരിപകരാൻ  


  സജീവ്‌കുമാർ 

No comments: