കുഞ്ഞു കഥകൾ 05 - കിളിയുടെ പാട്ട്
കിളിയുടെ പാട്ട്
സജീവ്കുമാർ
കിളിയുടെ പാട്ട് , അന്ന് ആദ്യമായി അയാൾക്ക് മധുരമുള്ള തായി തോന്നി , ഏത് രാഗത്തിൽ അതുപാടിയിരുന്നു ,അറിയില്ല ,പക്ഷെ വളരെ മനോഹരം ,പകൽ മുഴുവനും അല്ല കഴിഞ്ഞ രണ്ടുമൂന്നു പകൽ രാത്രികൾ മുഴുവനും അലച്ചിലായിരുന്നു , ഒരു ജോലി ....ഇല്ല വികസനം മൂക്കുമുട്ടുന്നു . വയറിനോട് ഇനിയും വികസനമെന്നു പറഞ്ഞാൽ കേൾക്കില്ലല്ലോ ? കുടിൽ വ്യവസായമായി കൊട്ടേഷനെടുക്കാം കപട രാഷ്ട്രീയവും കാക്കിയും പിന്നെ മുഖം മാത്രം ചിരിക്കുന്ന കൂട്ടരും ഒറ്റ കെട്ടായ നാട്ടിൽ എറ്റം സാധരണരക്കാരന് ഉപകാരപ്പെടുന്ന പണി .സാധരണക്കാരനും ജീവിക്കാൻ മാനവും ജീവനും സ്വത്തും കാക്കാൻ ... പുതിയ ജീവിത മാർഗ്ഗമോർത്ത് സന്തോഷവാനായി അന്നയാളുറങ്ങി .എന്നും പാടിയുറക്കുന്ന പക്ഷിയുടെ കൂട് അന്ന് തുറന്ന് കിടന്നു . അടുക്കളയിൽ അങ്ങിങ്ങായി ചെറുതൂവലുകൾ പറന്നുനടക്കുന്നുണ്ടായിരുന്നു .അന്നത്തെ അത്താഴം .