Sunday, April 8, 2018

തിരിനാളം : മലയാളം കവിത

തിരിനാളം 


ആര് ചൊല്ലി 
നീ എന്നെ ഭരിക്കുവാൻ 
നേരുചൊല്ലുമോ 
പായും ദിനങ്ങളെ  

കാറ്റിലാടും
മരങ്ങൾക്കുമൊപ്പമായി 
കൂടെയടുന്ന നിഴലുകൾ 
പോലെ നാം 

കാറ്റുവന്ന് 
വിതച്ചത് കൊയ്യുമ്പോൾ .
കൂടെയുള്ളവർ
റാനെന്ന്  മൂളുന്നു  

നേരുചൊന്നാൽ 
തിളക്കുന്നു ചോരയെൻ 
നാഡിനരമ്പും  ത്രസിച്ചു 
വിറയ്ക്കുന്നു .

എൻ്റെ കുഞ്ഞിൻ്റെ 
പെണ്ണിൻ്റെ   ബന്ധനം 
കൊണ്ടു ശിരസ്സേ 
കുനിച്ചു നടക്കുന്നു .

ചൊല്ലുകിൽ  ഏവരും 
ഇവ്വിധം ബന്ധനം 
കൊണ്ടു നടപ്പത്തിൽ 
ആശ്വസിപ്പൂ നിങ്ങൾ ...

ഇല്ലങ്കിലെന്നേ 
പിഴിതെറിഞ്ഞേനെ 
നിന്നെയും നിൻ്റെ
വിതകളേയും .

ഓർക്കുക ഞങ്ങളിൽ 
തീയുണ്ട് തിരിയുണ്ട് 
തിരകളെ താങ്ങുവാൻ 
കെല്പ്പുമുണ്ട് .

ഒന്നുതൊടുക്കുകിൽ 
കോടാനുകോടികൾ 
നിന്ന് തുടുക്കും 
ഓർത്തുകൊൾക 



സജീവ് കുമാർ