മിന്നാമിനുങ്ങ്
അധരമൊരു വാക്കും
മൊഴിഞ്ഞതില്ല
കളിയോടെ കളിവാക്കു
കേൾപ്പതില്ല
അടിവെച്ചുതിർന്നൊരാ
നനു പാദ താളമോ
അകലെയായി പോലും
കേൾപ്പതില്ല
അകലെ മുളങ്കാടുകൾ
കൂകിയെന്നോ ?
നിറശോകം ,അരുണൻ
താഴന്നുവല്ലോ
ഇരുളിൻ മുഖമൊന്നു
കാണുവാനോ
പകലിനു കണ്ണിൽ
വെളിച്ചമില്ല
അവളുണ്ട് ,അകലെയായ്
വഴിയുണ്ട് ,ഇരുളുമായ്
കനലുണ്ട് ,എരിയുന്നു
കരളിന്നും ഉള്ളിലായ്
തുടികൊട്ടു പോലെ
എൻ നെഞ്ചо പിടയ്ക്കുന്നു
കണ്ണിലെ ധാര എൻ
നെഞ്ചо നനയ്ക്കുന്നു
മണ്ണിൽ കിനിഞ്ഞൊരെൻ
അശ്രുക്കളൊക്കെയും
മുന്നേ പറന്നെൻ
വഴി വെട്ടമേകുവാൻ
സജീവ്കുമാർ